Skip to main content

ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം:ജില്ലാ കളക്ടര്‍

സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് വിതരണം ചെയ്യുന്ന അരിസാധനങ്ങള്‍ക്ക് കൃത്യമായി സപ്ലൈകോ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യവിഷബാധ സംഭവിച്ചാല്‍ സപ്ലൈകോ ജീവനക്കാര്‍ക്കെതിരെ ഐപിസി-302, 304 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു.  കൂടാതെ ഗോഡൗണുകളില്‍ തറയില്‍ വീഴുന്ന അരിവൃത്തിയാക്കി ഉപയോഗിക്കുന്നുണ്ടെങ്കിലും, സ്‌കൂളുകളിലേക്ക് കൊടുക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍കൃത്യമായി റേഷന്‍ കടകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജി.പി.എസ്. സംവിധാനം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
 എഫ്.സി.ഐ ഗോഡൗണുകളില്‍ കയറ്റിറക്ക് സംവിധാനം, കാര്യമായി നടപ്പിലാക്കാന്‍ കണ്‍വെയര്‍ സ്ഥാപിക്കണമെന്ന് എഫ്.സി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചു.പഞ്ചായത്ത്-മുന്‍സിപാലിറ്റി പരിധിയില്‍ വരുന്ന ഭക്ഷണം പാകംചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ ഇല്ലാത്ത മുഴുവന്‍ സ്ഥാപനങ്ങളും എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കണമെന്നും അടിയന്തിരമായിര രജിസ്‌ട്രേഷന്‍/ലൈസന്‍സ് എടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.ജില്ലയിലെ മുഴുവന്‍ ഐസ് ഫാക്ടറികളും  നവംബര്‍ 21. ന് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ തൂരുമാനിച്ചു.ജില്ലയിലെ ഹിന്ദു-മുസ്ലീം-കൃസ്തന്‍ ആരാധനാലയങ്ങള്‍, പ്രസാദ-ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് അടിയന്തിരമായി രജിസ്‌ട്രേഷന്‍ എടുക്കാന്‍, വിവിധ ആരാധനാലയ കമ്മിറ്റികള്‍ പ്രത്യേക ശ്രദ്ധിക്കണം..ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറായ 1800-425-1125 പ്രദര്‍ശിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാന സ്‌കൂള്‍കലോത്സവത്തിലെ ഭക്ഷണവിതരണത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പിന്  കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ അഡീഷണല്‍ എസ്.പി., പി.ബി പ്രശോഭ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ഷാന്‍ഡി.കെ.കെ, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട്..എം.സുള്‍ഫിക്കര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഉഷാകുമാരി, ഫുഡ് അനലിസ്റ്റ് കോഴിക്കോട്, ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ ഉദയശങ്കര്‍ .പി.യു, ഭക്ഷ്യസുരഷാ ഓഫീസര്‍ .ഹേമാംബിക, ജില്ലാആശുപത്രി ഡയറ്റീഷ്യന്‍.ശ്രീലക്ഷ്മി.പി, അസ്ഹര്‍,എം.എന്നിവര്‍ ചേബംറില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു.

date