Skip to main content

അപേക്ഷ ക്ഷണിച്ചു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ വനിത ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിപ്രകാരം   ഉത്പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിന് വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടതും ഗ്രേഡ് ചെയ്യപ്പെട്ടതുമായ ഗ്രൂപ്പിന് 85 ശതമാനം (പരമാവധി മൂന്ന് ലക്ഷം രൂപ ) വായ്പാ ബന്ധിതമായി സബ്‌സിഡി നല്‍കുന്ന പദ്ധതിയാണിത്.റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ഭക്ഷ്യ സംസ്‌ക്കരണം, ബാഗ് നിര്‍മ്മാണം പോലുള്ള ഉല്‍പാദന മേഖലയില്‍ കാറഡുക്ക ബ്ലോക്ക് പരിധിയില്‍  വ്യവസായം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം.  ഗ്രൂപ്പ് അംഗങ്ങള്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരും മൂന്ന് വര്‍ഷമായി ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസം ഉള്ളവരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായോ, ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടുക. ഫോണ്‍ 04994 260249, 9188127212, 9947248662. ...

date