Skip to main content

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകളും ബോട്ടിലുകളും ശേഖരിക്കാന്‍  'കുപ്പി'

ഹരിതകേരളം മിഷന്റെ നൂതന പദ്ധതിയായ കുപ്പി (കാസര്‍കോട് യൂണിക് പ്രോഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യജ്ഞം) യുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളുടേയും പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകളുടെയും കൈമാറല്‍  മാര്‍ത്തോമ ബധിര വിദ്യാലത്തില്‍  നടന്നു. ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍  വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച 5000 ത്തോളം പ്ലാസ്റ്റിക് ബോട്ടിലുകളും 30 കിലോഗ്രാം പ്ലാസ്റ്റിക് പേനകളും അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറി.  ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്  ഷാഹിന സലീം ശേഖരിച്ച മാലിന്യങ്ങള്‍  കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി അബ്ദുള്‍ റഹ്മാന് കൈമാറിക്കൊണ്ട് പദ്ധതിയുടെ  ഉദ്ഘാടനം  നിര്‍വ്വഹിച്ചു.  ചെങ്കള ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍  സുഫൈജാ മുനീര്‍ അധ്യക്ഷയായി. ഹരിതകേരളം മിഷന്‍   ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ മാലിന്യ പരിപാലനത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസെടുത്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഇ. ശാന്തകുമാരി ടീച്ചര്‍,  ചെങ്കള പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറ മുഹമ്മദ് കുഞ്ഞി, ചെങ്കള പഞ്ചായത്ത് മെമ്പര്‍മാര്‍ എന്‍.എ താഹിര്‍, വി സദാനന്ദന്‍, എ. മമ്മിഞ്ഞി, മഹമ്മൂദ് തൈവളപ്പ്, എം.സി.എ ഫൈസല്‍,  സഫിയ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

date