Skip to main content

ശബരിമല തീര്‍ഥാടനം: ഭക്ഷണത്തിന്റെ വിലവിവര പട്ടിക തയ്യാറായി

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഭക്ഷണത്തിന്റെ വില വിവര പട്ടിക തയ്യാറായി. 

ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപയും പമ്പാ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 10 രൂപയുമാണ് വില. കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് 9 രൂപയും പമ്പാ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 8 രൂപയുമാണ് വില. ഇന്‍സ്റ്റന്റ് കാപ്പി 150 മില്ലി ലിറ്ററിന് 15 രൂപയും 200 മില്ലി ലിറ്ററിന് 20 രൂപയുമാണ് എല്ലായിടത്തും നിരക്ക്. ബോണ്‍വിറ്റ, ഹോര്‍ലിക്‌സ് എന്നിവയ്ക്ക് 20 രൂപ നല്‍കേണ്ടിവരും.

പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട എന്നിവ 10 രൂപാ നിരക്കിലാകും മൂന്നിടത്തും ലഭിക്കുക. സന്നിധാനത്ത് പഴംപൊരി(ഏത്തയ്ക്കാ അപ്പം) 11 രൂപയും പമ്പാ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 10 രൂപയുമാണ് വില. ബജി 30 ഗ്രാമിന് സന്നിധാനത്ത് 8 രൂപയും പമ്പാ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 7 രൂപയുമാണ് വില നിരക്ക്.

പലഹാരങ്ങളായ ദോശ (ഒരെണ്ണം ചട്‌നി, സാമ്പാര്‍ ഉള്‍പ്പടെ) ഇഡ്ഢലി (ഒരെണ്ണം, ചട്‌നി, സാമ്പാര്‍ ഉള്‍പ്പടെ), പൂരി (ഒരെണ്ണം മസാല ഉള്‍പ്പടെ) എന്നിവയ്ക്ക് 9 രൂപാ നിരക്കില്‍ സന്നിധാനത്തും  പമ്പാ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 8 രൂപയുമാണ്. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് സന്നിധാനം,  പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 10 രൂപയാണ് വില.  പാലപ്പം, ഇടിയപ്പം എന്നിവയ്ക്ക് 9 രൂപാ നിരക്കില്‍ സന്നിധാനത്തും  പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 8 രൂപയുമാണ്. കിഴങ്ങ്, കടല, പീസ് എന്നിവയുടെ കറികള്‍ 25 രൂപാ നിരക്കില്‍ ലഭിക്കും. ഉപ്പുമാവിന് സന്നിധാനത്ത് 22 രൂപയും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 20 രൂപയുമാണ്. 

നെയ് റോസ്റ്റ്  സന്നിധാനത്ത് 38 രൂപ നിരക്കിലും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 35 രൂപ നിരക്കിലും ലഭിക്കും. മസാലദോശ സന്നിധാനത്ത് 45 രൂപ നിരക്കിലും പമ്പാ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 40 രൂപ നിരക്കിലും ലഭിക്കും. ഊണ്-പച്ചരി (സാമ്പാര്‍, രസം, മോര്, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍ ) ഊണ്-പുഴുക്കലരി (സാമ്പാര്‍, രസം, മോര്, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍), ആന്ധ്ര ഊണുകള്‍ക്കും വെജിറ്റബിള്‍ ബിരിയാണി (350 ഗ്രാം) എന്നിവയ്ക്കും മൂന്നിടങ്ങളിലും 60 രൂപയാണ് വില. 

പയര്‍, അച്ചാര്‍ ഉള്‍പ്പെട്ട കഞ്ഞിക്ക് സന്നിധാനത്ത് 35 രൂപയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 30 രൂപയുമാണ് നിരക്ക്. സന്നിധാനത്ത് കപ്പ 30 രൂപയ്ക്കും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 25 രൂപയ്ക്കും ലഭിക്കും. തൈര് സാദം സന്നിധാനത്ത് 45 രൂപയും നിലയ്ക്കല്‍,  പമ്പ എന്നിവിടങ്ങളില്‍ 43 രൂപയും നല്കണം. തൈര് (ഒരു കപ്പ് ) സന്നിധാനത്ത് 12 രൂപയും നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 10 രൂപയുമാണ് വില. നാരങ്ങാ സാദത്തിന്  സന്നിധാനത്ത് 43 രൂപാ നിരക്കും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 40 രൂപാ നിരക്കുമാണ്. വെജിറ്റബിള്‍, ദാല്‍ കറികള്‍ക്ക് 20 രൂപയാണ് വില. തക്കാളി ഫ്രൈയുടെ നിരക്ക് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 30 രൂപയാണ്.  പായസത്തിന് സന്നിധാനത്ത് 15 രൂപയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 12 രൂപയുമാണ് നിരക്ക്. 

തക്കാളി ഊത്തപ്പം, സവാള ഊത്തപ്പം എന്നിവയ്ക്ക് സന്നിധാനത്ത് 55 രൂപയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 50 രൂപയുമാണ് ഈടാക്കുക. 

സന്നിധാനം,  നിലക്കല്‍,  പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചുണ്ട്.

date