Skip to main content

വാലാച്ചിറ പാടശേഖര വികസനം: പരിശീലനം ഇന്ന്

മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പ് കടുത്തുരുത്തി ബ്ലോക്കില്‍ നടപ്പാക്കുന്ന വാലാച്ചിറ പാടശേഖര വികസന പദ്ധതിയിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഇന്ന് (നവംബര്‍ 16) പരിശീലനം നല്‍കും. സെന്‍റ് ക്രൂസ് എല്‍.പി. സ്കൂളില്‍ രാവിലെ 10.30ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. 

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വി സുനില്‍ അധ്യക്ഷത   വഹിക്കും. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി. ടി പത്മകുമാര്‍ പദ്ധതി     വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം    നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം സി. ബി. പ്രമോദ്, ഗ്രാമപഞ്ചായത്തംഗം തങ്കമ്മ ജോസഫ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ സി. ബി തോമസ്,   ഫാ. ജോസഫ് ഇല്ലിമൂട്ടില്‍, പാടശേഖര സമിതി സെക്രട്ടറി മാത്യൂ സ്കറിയ നിലപ്പന എന്നിവര്‍ സംസാരിക്കും. 

കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്‍റ് പൊഫസര്‍ ഡോ. എം.എസ്. ഷൈലജ കുമാരി ക്ലാസെടുക്കും. പാലാ മണ്ണു സംരക്ഷണ ഓഫീസര്‍ ക്രിസ് ജോസഫ് സ്വാഗതവും ടി.എല്‍ ജോര്‍ജ്  നന്ദിയും പറയും. 

date