Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പഞ്ചായത്ത് അധികൃതര്‍ക്ക് ശില്‍പ്പശാല
2018 ലെ കേരള നിക്ഷേപ സൗഹൃദ പ്രോത്സാഹന ബില്‍ പരിചയപ്പെടുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വ്യവസായവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയിക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പ്രസിഡണ്ടുമാര്‍ക്കുമായി ശില്‍പ്പശാല നവംബര്‍ 19, 20 തീയതികളില്‍ നടക്കും.  പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ, ഇരിക്കൂര്‍, ബ്ലോക്ക് പരിധിയില്‍ വരുന്നവര്‍ക്ക് 19 ന് തളിപ്പറമ്പ് ചിറവക്കിലെ ബാംബു ഫ്രഷ് ഓഡിറ്റോറിയത്തിലും എടക്കാട്, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ, ഇരിട്ടി, പേരാവൂര്‍, കണ്ണൂര്‍ ബ്ലോക്ക് പരിധിയില്‍ വരുന്നവര്‍ക്ക് നവംബര്‍ 20 ന് കണ്ണൂര്‍ താവക്കരയിലെ ഹോട്ടല്‍ സ്‌കൈ പാലസ് ഓഡിറ്റോറിയത്തിലും ശില്‍പ്പശാല നടക്കും.

എന്‍ സി സി/എന്‍ എസ് എസ്/എസ് പി സി
യൂണിറ്റുകള്‍ക്ക് അവാര്‍ഡ്

ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പരിപാടികള്‍ സംഘടിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനം  ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച മൂന്ന് എന്‍ എസ് എസ്/എന്‍ സി സി/എസ് പി സി യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു.  2018-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക.  യൂണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നവംബര്‍ 22 ന് മുമ്പ് സമര്‍പ്പിക്കണം.    വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, എഫ് ബ്ലോക്ക്, കണ്ണൂര്‍.  ഫോണ്‍: 0497 2712255.

കയര്‍ തൊഴിലാളി: പരാതി പരിഹാര അദാലത്ത്
കേരള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കയര്‍ തൊഴിലാളികളുട  പരാതികള്‍ പരിഹരിക്കുന്നതിനായി ഡിസംബര്‍ 12 ന് ചെറുവത്തൂരില്‍ അദാലത്ത് സംഘടിപ്പിക്കും.  ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് അദാലത്ത്.  പരാതികള്‍ ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസിലും ആലപ്പുഴ ഹെഡ് ഓഫീസിലും  തപാല്‍ വഴിയും നേരിട്ടും നവംബര്‍ 30 വരെ സമര്‍പ്പിക്കാം.  ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാമെന്ന് ചഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  വിലാസം: റീജ്യണല്‍ ഓഫീസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, നടക്കാവ്, കോഴിക്കോട്-673011.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2705197.

പൊതുജനങ്ങള്‍ക്കായി  ഇ-സാക്ഷരത പരിപാടി
പൊതു ജനങ്ങളില്‍ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആന്തൂര്‍ നഗരസഭ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നു.  ഇതിന്റെ ഭാഗമായി ആര്‍ പി മാര്‍ക്കുള്ള പരിശീലനം പാലയാട് ഡയറ്റില്‍ നടന്നു.   ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  വാര്‍ഡ് കൗണ്‍സിലര്‍  സുരേഷ്ബാബു അധ്യക്ഷനായി. എസ് കെ ജയദേവന്‍, ഇ വി സന്തോഷ്‌കുമാര്‍, ഡോ.പ്രസീദ പി നായര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.  വെബ് ബ്രൗസിംഗ്, ഇ-മെയില്‍, വിവിധ സര്‍ക്കാര്‍ വെബ്ബ് സൈറ്റുകള്‍ പരിചയപ്പെടല്‍, ഇ-ടിക്കറ്റ് ബുക്കിംഗ്, ഇ-ബാങ്കിംഗ്, വിവിധ മൊബൈല്‍ ആപ്പുകള്‍ പരിചയപ്പെടല്‍, സോഷ്യല്‍ മീഡിയ, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മൂന്നു ദിവസത്തെ പരിശീലനമാണ് നഗരസഭയിലെ എട്ടു വാര്‍ഡുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ സംഘടിപ്പിക്കുക.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്, സി എന്‍ സി മെഷിനിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലാണ് പ്രവേശനം.  ഫോണ്‍: 9745479354.

സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍: അഭിമുഖം 21 ന്
ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍(433/09) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2014 ജൂലൈ 15 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ 2019 മാര്‍ച്ച് 27, സപ്തംബര്‍ 26 തീയതികളില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം ഉള്‍പ്പെട്ട രണ്ട് ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നവംബര്‍ 21 ന് പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടക്കും.  ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഇന്റര്‍വ്യൂ മെമ്മോ, അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

ദേശീയ വനിത ബോക്‌സിംഗ്; കാറ്ററിംഗിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 20 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 6282235839.

ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 28 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍:0490 2346027.

ക്വട്ടേഷന്‍ ക്ഷണിച്ചു
പയ്യന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 22 ന് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 04985204769.

സ്ഥലം ലേലം
പയ്യന്നൂര്‍ താലൂക്ക് ആലപ്പടമ്പ വില്ലേജ് കുറുവേലി ദേശത്ത് റി സ നമ്പര്‍ 320/2ല്‍ പെട്ട 0.0202 ഹെക്ടര്‍ ഭൂമി ആലപ്പടമ്പ വില്ലേജ് ഓഫീസില്‍ ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ആലപ്പടമ്പ് വില്ലേജ് ഓഫീസിലും പയ്യന്നൂര്‍ താലൂക്കിലെ ഇ സെക്ഷനിലും ലഭിക്കും.

വാഹന ലേലം
ജില്ലയിലെ കൊളവല്ലൂര്‍, കണ്ണൂര്‍ ട്രാഫിക്, ന്യൂമാഹി, കുടിയാന്‍മല, പാനൂര്‍, വളപട്ടണം, കണ്ണപുരം, പെരിങ്ങോം, കണ്ണൂര്‍ ടൗണ്‍, മയ്യില്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഇ ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ 0497 2763330 ല്‍ ലഭിക്കും.

ഓഫീസ് വാഹനം: ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം  കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 23 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ 0490 2343411.

ദര്‍ഘാസ് ക്ഷണിച്ചു
എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികളിലേക്ക്  പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍ നവംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കുള്ളില്‍ സമര്‍പ്പിക്കണം.

അങ്കണവാടി വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു
തലശ്ശേരി ഐസിഡിഎസ്  പ്രൊജക്ടിന്റെ പരിധിയിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് തലശ്ശേരി മുന്‍സിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്എസ്എല്‍സി (എസ് സി/ എസ് ടി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും അപേക്ഷിക്കാം).  പ്രായപരിധി 2019 നവംബര്‍ 1 ന്  18 വയസ് തികഞ്ഞവരും, 46 വയസ് തികയാത്തവരും ആയിരിക്കണം.  (എസ് സി/ എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന  പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് അനുവദിക്കും). താല്‍ക്കാലികമായി സേവനമനുഷ്ടിച്ചവര്‍ക്ക് ആകെ സേവന കാലയളവ് കണക്കാക്കി മൂന്ന് വര്‍ഷം  വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്. അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, തലശ്ശേരി, മുന്‍സിപ്പല്‍ ടി ബി കോംപ്ലക്‌സ്, എം ജി റോഡ്, തലശ്ശേരി- 670101 എന്ന വിലാസത്തില്‍ ഡിസംബര്‍ 31നകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍- 0490 2344488.

ഇന്റര്‍വ്യൂ 21 ന്
ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മാധ്യമം-തസ്തികമാറ്റം-269/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നവംബര്‍ 21 ന് പി എസ് സി കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്,  തിരിച്ചറിയല്‍ കാര്‍ഡ്, അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണം.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; ഇന്റര്‍വ്യൂ 22 ന്
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്-310/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നവംബര്‍ 22 ന് പി എസ് സി കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്,  തിരിച്ചറിയല്‍ കാര്‍ഡ്, അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണം.
പി എന്‍ സി/4083/2019

വിചാരണ മാറ്റി
നവംബര്‍ 21 രാവിലെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന തൃപ്രങ്ങോട്ടൂര്‍ വില്ലേജിലെ എല്‍ ടി കേസുകളുടെ വിചാരണ നവംബര്‍ 27 ന് 12 മണിയിലേക്ക് മാറ്റിയതായി എ എസ് എല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

ലേലം ചെയ്യും
തോട്ടട ഗവ.പോളിടെക്‌നിക്ക് കോളേജിലെ ബോയ്‌സ് ഹോസ്റ്റല്‍ നവീകരണത്തിനുശേഷം ബാക്കിയായ പാഴായ മര  സാധനങ്ങളും ഓടുകളും നവംബര്‍ 28 ന് ഉച്ചക്ക് 2.30 ന് സ്ഥാപനത്തില്‍ ലേലം ചെയ്യും.  ഫോണ്‍:0497 2835106.

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 19 ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മത്സ്യബന്ധനം നിരോധിച്ചു
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നവംബര്‍ 18, 19, 20 തീയതികളില്‍ ഏഴിമല, കവ്വായി പുഴ, പയ്യന്നൂര്‍, എട്ടിക്കുളം, പാലക്കോട് എന്നീ ഭാഗങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് കര്‍ശനമായി നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date