Skip to main content

ടൂറിസം വികസന സെമിനാര്‍

66 മത് സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം  നവംബര്‍ 18 ന് രാവിലെ 10 ന് കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍  ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.ബി രാജു കൃഷ്ണ അദ്ധ്യക്ഷത വഹിക്കും. ടൂറിസം വികസന സെമിനാര്‍ കേരള ടൂറിസം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ കെ.ആര്‍ വാഞ്ചീശ്വരന്‍ ഉദ്ഘാടനം ചെയ്യും.  സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പി.റഹിം മുഖ്യപ്രഭാഷണം നടത്തും. വയനാട്ടില്‍ ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകള്‍, ഗ്രാമീണ ടൂറിസം പദ്ധതികള്‍, ടൂറിസം മേഖലയില്‍ മൈക്രോ സംരംഭങ്ങളുടെ സാധ്യത എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടക്കും. 19 ന് വയനാട് ദര്‍ശന്‍ ഉദ്ഘാടനവും 20 ന് ടൂറിസം മേഖലയിലെ വിവിധ സേവനദാതാക്കളുടെ കൂട്ടായ്മ രൂപീകരണവും സഹകരണ വാരാഘോഷ സമാപനവും നടക്കും. വൈത്തിരി താലൂക്ക് സഹകരണ യൂണിയന്‍,കേരള ടൂറിസം വകുപ്പ് ,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സഹകരണ ബാങ്ക്, കുടുംബ ശ്രീ, വൈത്തിരി താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാരാഘോഷം നടത്തപ്പെടുക. 

date