Skip to main content

നെഹ്‌റു യുവ കേന്ദ്ര സ്ഥാപകദിനം ആചരിച്ചു

നെഹ്‌റു യുവ കേന്ദ്രയുടെ സ്ഥാപകദിനാഘോഷവും ജില്ലാതലത്തിലെ മികച്ച യുവജന ക്ലബ്ബിനുള്ള പുരസ്‌കാരദാനവും സംഘടിപ്പിച്ചു. മലപ്പുറം നെഹ്‌റു യുവജന കേന്ദ്ര ഹാളില്‍ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 2018-2019 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കൊളപ്പുറം നവകേരള സംസ്‌കാരവേദിയിലെ അംഗങ്ങള്‍ ഏറ്റുവാങ്ങി. 25000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന സമ്മാനിച്ചു. ജില്ലയിലെ 500 ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പദവിയില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടറായി  സ്ഥാനക്കയറ്റം ലഭിച്ച സി.അയ്യപ്പനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജില്ല യൂത്ത് കോഡിനേറ്റര്‍ ഡി. ഉണ്ണികൃഷ്ണന്‍, അഡ്വ. സുജാത. എസ് വര്‍മ്മ, ടി.കെ അബ്ദുള്‍ വഹാബ്, ബസാം അബ്ദുള്‍ റസാഖ്, പി. അസ്മാബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
 

date