Skip to main content

ഹരിതമാതൃകയില്‍ ഒരു മാലിന്യ സംസ്‌ക്കരണപ്ലാന്റ്

മാലിന്യസംസ്‌കരണത്തിന് ഹരിതമാതൃക തീര്‍ക്കുകയാണ് ചേലേമ്പ്ര സ്വദേശി ഷണ്‍മുഖന്‍ ഉണ്ണി. പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് മാലിന്യസംസ്‌കരണ പ്ലാന്റ് തയ്യാറാക്കിയിരിക്കുന്നത്. പ്ലാന്റിന്റെ മാതൃക പ്രദര്‍ശനം  സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിച്ചു. വ്യത്യസ്തമായ രീതിയില്‍ ഇലക്ട്രിസിറ്റി, ഗ്യാസ് തുടങ്ങിയ ചെലവുകളൊന്നും  കൂടാതെയാണ് മാലിന്യ പ്ലാന്റ് നിര്‍മ്മിച്ചത്. രാസ പദാര്‍ത്ഥങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നും കൃഷി, വ്യവസായങ്ങള്‍ തുടങ്ങിയവക്കാവശ്യമായ വെള്ളവും വളവും ലഭ്യമാകും. ഒരു തരത്തിലുള്ള ദുര്‍ഗന്ധമോ മറ്റ് മലീനീകരണ പ്രശ്നങ്ങളൊ  ഇല്ലാതെയാണ് പ്ലാന്റ് ക്രമീകരിച്ചിട്ടുള്ളത്. നൂറു ശതമാതനവും ആശുപത്രി മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാം എന്നതാണ് പ്ലാന്റിന്റെ പ്രത്യേകത. പരിമിതമായ സ്ഥലത്ത് കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്നതാണ് പ്ലാന്റ്.  ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് ജില്ലയില്‍ നടപ്പിലാക്കാന്‍ ജില്ലാകലക്ടര്‍ അനുമതി നല്‍കി. ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് , അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് വിനോദ് വെള്ളില തുടങ്ങിയവര്‍ പങ്കെടുത്തു.
 

date