Skip to main content

നാലാംതരം, ഏഴാംതരം തുല്യത പരീക്ഷ   16, 17 തീയതികളില്‍ 

 

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന നാലാംതരം, ഏഴാംതരം  തുല്യതാപരീക്ഷകള്‍ ഇന്നും നാളെയുമായി (നവംബര്‍ 16, 17 )നടക്കും. നാലാംതരം കോഴ്‌സിന്റെ 12-ാം ബാച്ചിലും ഏഴാംതരം കോഴ്‌സിന്റെ 13-ാംബാച്ചിലും പഠനം പൂര്‍ത്തീകരിച്ചവര്‍ക്കാണ് പൊതുപരീക്ഷ നടത്തുന്നത്. ഔപചാരിക വിദ്യാഭ്യാസം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയവര്‍ക്കായി നടത്തുന്ന തുല്യതാപരീക്ഷയില്‍ ജില്ലയില്‍ 53 പരീക്ഷാകേന്ദ്രങ്ങളിലായി  2722 പേര്‍ നാലാംതരത്തിനും 47 പരീക്ഷാകേന്ദ്രങ്ങളിലായി  2569 പേര്‍ ഏഴാംതരത്തിനും പങ്കെടുക്കും. മലപ്പുറം കോട്ടപ്പടി ബോയ്‌സ് സ്‌കൂളില്‍ ഇന്ന് (നവംബര്‍16ന്) രാവിലെ 10ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ചോദ്യപേപ്പര്‍ വിതരണം നിര്‍വ്വഹിക്കും. 
 

date