Skip to main content

മസ്റ്ററിങ് നടത്തണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന്  പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നവംബര്‍ 30നകം മസ്റ്ററിങ് ചെയ്യണം. മസ്റ്ററിങിന് അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് നല്‍കേണ്ടതില്ല. അക്ഷയയില്‍ നിന്നും നല്‍കുന്ന രസീത് ഗുണഭോക്താവ് സൂക്ഷിച്ച് വെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0483 2734941

-കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമനിധി, അലക്ക് തൊഴിലാളി ക്ഷേമനിധി, ബാര്‍ബര്‍/ബ്യൂട്ടീഷ്യന്‍ തൊഴിലാളി ക്ഷേമനിധി,ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി തുടങ്ങിയവയില്‍നിന്ന്   പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30നകം ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പരും സഹിതം അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്തണം.

പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30നകം അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തി മസ്റ്ററിഗ് നടത്തണം.  കിടപ്പു രോഗികളുടെ വിവരം പഞ്ചായത്ത് സെക്രട്ടറിയെ 29നകം അറിയിക്കണം.  

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന്  പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ അക്ഷയകേന്ദ്രങ്ങളില്‍ നവംബര്‍ 30 നകം മസ്റ്ററിങ് ചെയ്യണം. കിടപ്പുരോഗികളുടെ മസ്റ്ററിങ് അക്ഷയകേന്ദ്രം പ്രതിനിധികള്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചു വരെ വീട്ടില്‍ വന്ന് ചെയ്യും. കുടുംബാംഗം ഈ വിവരം നവംബര്‍ 29നകം ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരെ അറിയിക്കണം. ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും, ബാങ്കിലും നിലവില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും നിര്‍ബന്ധമായും മസ്റ്ററിങ് നടത്തണം. 
 

date