Skip to main content

മിഷന്‍  അന്ത്യോദയ പരിശീലന പരിപാടി ഇന്ന്

ഗ്രാമ പഞ്ചായത്തുകളെ റാങ്ക് ചെയ്യാനുള്ള    മിഷന്‍ അന്ത്യോദയ പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റില്‍ ഇന്ന് (നവംബര്‍ 16) നടക്കും. ജില്ലാ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍, 'കില'യുമായി സഹകരിച്ചാണ് പരിപാടി.. ഗ്രാമപഞ്ചായത്തുകളിലെ പ്ലാന്‍ ക്ലര്‍ക്കുമാരും സ്ഥിതി വിവരക്കണക്ക് വകുപ്പിലെ  ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. അടിസ്ഥാന വികസനം, മാനവ വികസനം, സാമ്പത്തിക അവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ്  പഞ്ചായത്തുകള്‍ക്ക് റാങ്ക് നിശ്ചയിക്കുന്നത്.
 

date