Skip to main content

ജൈവവൈവിധ്യ രജിസ്റ്ററുകള്‍ ഡിജിറ്റലാക്കുന്നു

ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ജില്ലയിലെ 106 തദ്ദേശസ്ഥാപനങ്ങളിലും ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യ രജിസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയ ജില്ലയായി മലപ്പുറം മാറി. 

എന്‍.ഐ.സി വികസിപ്പിച്ചെടുത്ത ബയോമിസ് സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇ-പി.ബി.ആര്‍  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 17 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ഇതിനകം ഇ-പി.ബി.ആര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മറ്റ് തദ്ദേശസ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസംബര്‍മാസത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനാവശ്യമായ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും എല്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാകോര്‍ഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍-(8089898600). 
 

date