Skip to main content

റവന്യൂ റിക്കവറി ചാര്‍ജ്ജ് ഇനത്തില്‍ ഇളവ്

പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന്  വായ്പയെടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറി നടപടി               നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ചു തീര്‍ക്കുമ്പോള്‍ നാല് ശതമാനം റവന്യൂ റിക്കവറി ചാര്‍ജ്ജ് ഇനത്തില്‍ ഇളവ് ലഭിക്കുമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറും  അറിയിച്ചു. രണ്ട് ശതമാനം പിഴപ്പലിശ  ഇളവ് കോര്‍പ്പറേഷനും നല്‍കും. നോട്ടീസ് ചാര്‍ജും                ഈടാക്കില്ല.  2020 മാര്‍ച്ച് 31 വരെ ആനുകൂല്യം ഗുണഭോക്താക്കള്‍ക്കായി  ലഭ്യമാകുന്നതിനായി ജില്ലാ/സബ് ജില്ലാ ഓഫീസുകളില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

date