Skip to main content

റോഡപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മ്മദിനം ആചരിക്കും

    ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍  വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റോഡ് അപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മ്മദിനം നാളെ (നവംബര്‍  17ന്) വൈകീട്ട് ആറിന് മലപ്പുറം കോട്ടക്കുന്നില്‍ ആചരിക്കും. ജനപ്രതിനിധികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കും. ഇ.എം.ഇ.എ.കോളജ്, കൊണ്ടോട്ടിയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌കിറ്റ് അവതരിപ്പിക്കുകയും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട്  ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും  നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് റോഡപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മ്മദിനം ആചരിക്കുന്നത്.
 

date