Skip to main content

സൗഹൃദ ഫുട്‌ബോള്‍ മത്സരം

    ബാലദിന വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് (നവംബര്‍ 16) വൈകീട്ട് നാലിന് കോട്ടപ്പടി ക്ലബ് വണ്‍ ടര്‍ഫില്‍ ജില്ലയുടെ ചൈല്‍ഡ് റൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ കളക്ടേഴ്‌സ് സെവെന്‍സും ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം തവനൂരിലെ കുട്ടികളും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും ആഭിമുഖ്യത്തിലാണ് മത്സരം.   കുട്ടികളുടെ അവകാശ സംരക്ഷണങ്ങള്‍ പൊതു ജനങ്ങളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ബാലാവകാശ വാരാഘോഷം  നവംബര്‍ 14 മുതല്‍ 20 വരെ സംഘടിപ്പിക്കുന്നത്.  മത്സരത്തില്‍ ഗവ ചില്‍ഡ്രന്‍സ് ഹോം കുട്ടികള്‍ക്കൊപ്പം  ജില്ലാകലക്ടര്‍, അസിസ്റ്റന്റ് കലക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങള്‍, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗങ്ങള്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍  എന്നിവരും പങ്കെടുക്കും.
 

date