Skip to main content

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും 

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹരമാകുമെന്നു പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ 18ന് വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം.  വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു, ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍, ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, മാത്യു ടി തോമസ്, എം.കെ മുനീര്‍, കെ.ബി ഗണേഷ് കുമാര്‍, ഒ.രാജഗോപാല്‍, രാജു ഏബ്രഹാം, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി ബോബി, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍, പവര്‍ഗ്രിഡ് ഉദ്യോഗസ്ഥര്‍, കെ.ഇ.സി ഇന്റര്‍നാഷണല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

date