Skip to main content

സാമൂഹ്യ പ്രതിരോധ ദിനം: പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും

സാമൂഹ്യ പ്രതിരോധ ദിനാചരണ പരിപാടികളുടെ ഭാഗമായി ഡിസംബർ നാലുവരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ജില്ലകളിലെ പ്രൊബേഷൻ ഓഫീസുകൾ വഴിയാണ് പരിപാടി സംഘടിപ്പിക്കുക.
പ്രൊബേഷൻ ഓഫ് ഓഫന്റേഴ്‌സ് ആക്ട് 1958, കേരള ബോസ്റ്റൽ സ്‌കൂൾ ആക്ട് 1961, പ്രീ-ബാർഗൈനിംഗ്, ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവരുടേയും ജയിലിൽ കഴിയുന്നവരുടെ ആശ്രിതരുടെയും പുനരധിവാസം, തെരുവിൽ കഴിയുന്നവരും യാചനയിൽ ഏർപ്പെടുന്നവരും തുടങ്ങി വിവിധ സംവിധാനങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികൾ നടത്തും.
പി.എൻ.എക്‌സ്.4122/19

date