Skip to main content

ഖാദി തൊഴിലാളി ക്ഷേമപെൻഷൻ: മസ്റ്ററിംഗ് നടത്തണം

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പ്രതിമാസ പെൻഷൻ കൈപ്പറ്റുന്നവർ നവംബർ 30വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ ആധാർകാർഡുമായെത്തി ജീവൻരേഖ സോഫ്റ്റ്‌വെയർ മുഖേന മസ്റ്ററിംഗ് നടത്തണം. അക്ഷയകേന്ദ്രങ്ങളിൽ ഫീസ് അടയ്‌ക്കേണ്ടതില്ല. കിടപ്പ് രോഗികളായവരുടെ കുടുംബാംഗങ്ങൾ 29നകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ വിവരം അറിയിക്കണം. ഇവരുടെ വിവരം രേഖപ്പെടുത്താൻ അക്ഷയകേന്ദ്രം പ്രതിനിധികൾ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ വീട്ടിലെത്തും.
പി.എൻ.എക്‌സ്.4124/19

date