Skip to main content

പ്രവാസി കമ്മീഷൻ സിറ്റിംഗ് 18ന്

തിരുവനന്തപുരം ജില്ലയിൽ പ്രവാസികൾക്കായി പ്രവാസി കമ്മിഷൻ സിറ്റിംഗ് ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജന്റെ അദ്ധ്യക്ഷതയിൽ 18ന് ഉച്ചക്ക് 12ന് തൈക്കാട് പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൽ നടക്കും. പ്രവാസി ഭാരതീയർ(കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ അയയ്ക്കാം.
പി.എൻ.എക്‌സ്.4125/19

date