Skip to main content

ശാസ്ത്ര പ്രബന്ധ രചനാ മത്സരം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കേരളത്തിലെ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തനത് മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ കോളജ് അധ്യാപകര്‍ക്കായി ശാസ്ത്രപ്രബന്ധ രചനാ മത്സരം നടത്തും. രണ്ടായിരം വാക്കുകളില്‍ കവിയാത്ത പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്ത് പ്രിന്റ്  കോപ്പി തപാലിലും സോഫ്റ്റ് കോപ്പി പിഡിഎഫ് ആയി ഇ-മെയിലും(ksbbentries@gmail.com) ഡിസംബര്‍ 15നകം ലഭ്യമാക്കണം.  കൂടുതല്‍ വിവരം 9447978921.                  

date