Skip to main content
ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്ന ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞം  ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ത്രൈമാസ പാല്‍ ഗുണനിയന്ത്രണ ജാഗ്രതായജ്ഞം

ക്ഷീരകര്‍ഷകര്‍ക്ക് പാലിന് മികച്ച വിലയും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള പാലും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്ന ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞം വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണക്കുറുപ്പിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു മുഖ്യപ്രഭാഷണം നടത്തി. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സൂസന്‍ ഗില്‍ബര്‍ട്ട് വിഷയാവതരണം നടത്തി.  ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, മാത്യു ചാമത്തില്‍ ക്ഷീരവികസന ഓഫീസര്‍മാരായ മാത്യു വര്‍ഗീസ്, കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.                   

 

date