Skip to main content

സ്വാഗതസംഘം രൂപീകരിച്ചു

പന്തളം ബ്ലോക്കിലെ നെടിയകാല ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ ഡിസംബറില്‍ നടക്കുന്ന ജില്ലാക്ഷീര സംഗമത്തിന്റെയും മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനത്തിന്റെയും നടത്തിപ്പിന് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനും ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.  ഇതോടനുബന്ധിച്ച് മൂലൂര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  മാത്യു ചാമത്തില്‍, കുളനട ക്ഷീരവികസന ഓഫീസര്‍ കെ.പ്രദീപ്കുമാര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എം.വീണാരാജന്‍ എന്നിവര്‍ സംസാരിച്ചു.       

date