Skip to main content

വര്‍ക്കല ചെമ്മരുതിയില്‍ പാഥേയം പദ്ധതിക്ക് തുടക്കം

 

    തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാക്കുന്ന പാഥേയം പദ്ധതി വി. ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  നിര്‍ധനര്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയാണിത്.  പനയറ ഗവണ്‍മെന്റ് ജി എല്‍ പി എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് സലിം അധ്യക്ഷത വഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ  95 പേര്‍ക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്ക് കുടുംബശ്രീ വഴി വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതാണ്  പദ്ധതി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ യൂസഫ് മുഖ്യ പ്രഭാഷണവും നടത്തി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയ്സിംഹന്‍, അരുണ്‍ എസ് ലാല്‍, വാര്‍ഡ് മെമ്പര്‍മാര്‍, ചെമ്മരുതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബേബി സേനന്‍ നന്ദി പറഞ്ഞു.
(പി.ആര്‍.പി. 1233/2019)

 

date