Skip to main content

നാളത്തെ കേരളം ലഹരിമുക്ത നവകേരളം: ഉദ്ഘാടനം ഇന്ന് (നവംബർ 17)

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശം ഉയർത്തി ലഹരി വർജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (നവംബർ 17) നടക്കും.  വൈകിട്ട് നാലിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രഖ്യാപനം നടത്തും.
സംസ്ഥാനത്തെ മുഴുവൻ സ്‌കൂളിലെയും കലാലയങ്ങളിലേയും വിദ്യാർഥികൾ, സർക്കാർ ഓഫീസുകളിലേയും തൊഴിൽശാലകളിലേയും ജീവനക്കാർ, തൊഴിലാളികൾ, ഗ്രന്ഥശാലകൾ, റസിഡൻസ് അസോസിയേഷനുകൾ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബുകൾ എന്നിവരെ കൂട്ടിയോജിപ്പിച്ചാണ് 90 ദിന തീവ്രയത്‌ന പരിപാടി സംഘടിപ്പിക്കുന്നത്.  ബോധവത്കരണ പരിപാടികൾക്കു പുറമേ വാർഡുകൾതോറും വിമുക്തി സേനയുടെ രൂപീകരണം, കൗൺസിലിങ്  സെന്ററുകളുടേയും ഡി-അഡിക്ഷൻ സെന്റുകളുടേയും ശാക്തീകരണം എന്നിവയും തീവ്രയത്‌ന പരിപാടിയുടെ ഭാഗമായി നടക്കും.
ഉദ്ഘാടന ചടങ്ങിൽ തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.  കൊച്ചി മേയർ സൗമിനി ജെയിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്‌സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ സ്വാഗതം പറയും. എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, ഡീൻ കുര്യാക്കോസ്, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ ടി.ജെ വിനോദ്, എസ്. ശർമ്മ, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, വി.ഡി സതീശൻ, പി.ടി. തോമസ്, വി.പി സജീന്ദ്രൻ, പി. അൻവർ സാദത്ത്, എം. സ്വരാജ്, ആന്റണി ജോൺ, എൽദോസ് കുന്നപ്പള്ളി, എൽദോ എബ്രഹാം, റോജി എം. ജോൺ, കെ.ജെ മാക്‌സി, ജോൺ ഫെർണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വിമുക്തി സ്‌പെഷ്യൽ ഓഫീസർ ടി.വി. അനുപമ, ജില്ലാ കളക്ടർ എസ്. സുഹാസ്, സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.4135/19

date