Skip to main content

വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അവസരം.  ഒറ്റത്തവണ കുടിശ്ശിക അടച്ചു തീർക്കുമ്പോൾ നാലു ശതമാനം റവന്യൂ റിക്കവറി ചാർജ്ജ് ഇനത്തിൽ ഇളവ് ലഭിക്കും.  ഇതിനു പുറമേ രണ്ടു ശതമാനം പിഴപ്പലിശ ഇളവ് കോർപ്പറേഷനും നൽകും.  നോട്ടീസ് ചാർജും ഈടാക്കില്ല.  2020 മാർച്ച് 31 വരെ ഈ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതിന് ജില്ലാ/ സബ് ജില്ലാ ഓഫീസുകളിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തി.
പി.എൻ.എക്‌സ്.4136/19

date