Post Category
യൂണിവേഴ്സിറ്റി & ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ 29ന്
യൂണിവേഴ്സിറ്റി & ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 29ന് തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഈ ദിവസങ്ങളിലേക്ക് തീരുമാനിച്ചിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്സേഫ്റ്റി ആക്ട് 2006ന്റെ പരിധിയിൽ വരുന്ന കേസുകളും യൂണിവേഴ്സിറ്റി കേസുകളും അപ്പീൽ ചട്ടങ്ങൾക്കനുസൃതമായി ഫയലിൽ സ്വീകരിക്കും.
പി.എൻ.എക്സ്.4137/19
date
- Log in to post comments