Skip to main content

മസ്റ്ററിങ് നടത്തണം

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റി വരുന്ന പെൻഷൻകാരും കുടുംബ പെൻഷൻകാരും ആധാർകാർഡും പെൻഷൻ രേഖകളും ബാങ്ക് പാസ്സ്ബുക്കുമായി തങ്ങളുടെ സമീപത്തുള്ള അക്ഷയകേന്ദ്രങ്ങളിൽ നവംബർ 30 നകം നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളായിട്ടുള്ള പെൻഷൻകാർ നേരിട്ട് ഹാജരാകേണ്ടതില്ല. അവരുടെ മസ്റ്ററിംഗ,് അക്ഷയകേന്ദ്രം ജീവനക്കാർ വീടുകളിൽ വന്ന് ചെയ്യും. മസ്റ്ററിങ് നടത്തുന്നതിന് പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിൽ ഫീസ് നൽകേണ്ടതില്ലെന്നും മസ്റ്ററിങ് നടത്തിയ പെൻഷൻകാർ അക്ഷയകേന്ദ്രളിൽ നിന്ന് ലഭിക്കുന്ന രസീതുകൾ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date