Skip to main content

കുടുംബശ്രീ 75% തൊഴിലവസരങ്ങൾ ഉണ്ടാക്കിയത് അഭിനന്ദനീയം : ടി എൻ പ്രതാപൻ എം പി

കുടുംബശ്രീ മിഷൻ 75 ശതമാനത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് അഭിനന്ദനാർഹമെന്ന് ടി എൻ പ്രതാപൻ എം പി. കുടംബശ്രീ സംസ്ഥാന, ജില്ലാ മിഷൻ പ്രവർത്തനങ്ങൾ 100ശതമാനം മികവുറ്റതെന്നും എം പി പറഞ്ഞു. പുതിയ തലമുറയുടെ അഭിരുചിക്കിണങ്ങിയ നൈപുണ്യ മേള സംഘടിപ്പിക്കുന്നതിനും കുടുംബശ്രീ മികവ് പുലർത്തിയെന്നും എം പി അഭിപ്രായപ്പെട്ടു. കുടുംബശ്രീ സംസ്ഥാന തല നൈപുണ്യ മേള ടാലെന്റോ 2019 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് തൊഴിൽ മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ യോജന. കസ്റ്റമർ കെയർ മേഖലയിൽ സംഘടിപ്പിച്ച വൈദഗ്ധ്യ മത്സരങ്ങളിൽ വിവിധ ജില്ലകളിലെ ട്രെയിനിങ് സെന്ററുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. പദ്ധതിയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ ഡോക്യൂമെന്ററിയുടെ പ്രകാശനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം പദ്മിനി ടീച്ചർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയ പ്രകാശ് അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീർ, എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, അസി കോ ഓർഡിനേറ്റർ ബൈജു മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

date