Skip to main content

ജില്ലയിലെ ആദ്യ ഹരിത ഭവനം പദവി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്

ജില്ലയിലെ ആദ്യ ഹരിത ഭവനമായി ഓല്ലൂര്‍ ഗ്രാമപഞ്ചായത്തിനെയും  എല്ലാ വീടുകളിലും പച്ചക്കറി കൃഷി നടപ്പാക്കിയ പൈവള്ളി വാര്‍ഡ് ഹരിത സമൃദ്ധി വാര്‍ഡായും വീണാജോര്‍ജ് എംഎല്‍എ പ്രഖ്യാപിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന  യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.എസ്.തോമസ്, ബ്ലാക്ക് പഞ്ചായത്തംഗം ലീലാ മോഹന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, ജെ. ഇന്ദിരാദേവി എന്നിവര്‍ സംസാരിച്ചു. 

മികച്ച രീതിയില്‍ കൃഷി, മാലിന്യ സംസ്‌കരണം, ജല സംരക്ഷണ ഉപാധി എന്നിവ നടപ്പാക്കി ഹരിത ഭവനം  ഒരുക്കിയ എ.സി ജോസഫിനും എല്ലാ വീടുകളിലും കൃഷി ലഭ്യമാക്കാന്‍ പ്രയത്‌നിച്ച വാര്‍ഡ് അംഗം ലക്ഷമീ മനോജിനും അവാര്‍ഡ് നല്‍കി. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ തയ്യാറാക്കിയ പേപ്പര്‍ പേനയും തുണി സഞ്ചിയും ചടങ്ങില്‍ വിതരണം ചെയ്തു.        

 

date