Skip to main content

വിബ്ജിയോര്‍ ജീവിതശൈലീരോഗ നിയന്ത്രണ പരിപാടി സംഘടിപ്പിക്കും

വര്‍ധിച്ചുവരുന്ന ജീവിശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് എന്‍എസ്എസ് യൂണിറ്റുകളുമായി ചേര്‍ന്ന് നടപ്പാക്കിയ വിബ്ജിയോര്‍ ജില്ലയില്‍ ജീവിതശൈലീരോഗ നിയന്ത്രണ പരിപാടി സംഘടിപ്പിക്കും. വിദ്യാര്‍ഥി സമൂഹത്തില്‍ ശരിയായ ആഹാര രീതി, വ്യായാമം, ലഹരിമരുന്നുകളുണ്ടാക്കുന്ന അപകടം, മാനസികാരോഗ്യം, ജീവിത നിപുണതകള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധം നല്‍കും. ഇതിനായി എക്‌സിബിഷന്‍, സംഘടിത പ്രവര്‍ത്തനങ്ങള്‍, ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. 

ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 20 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഈ വര്‍ഷം പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അടൂര്‍ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ ചേര്‍ന്ന യോഗം നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് സ്റ്റേറ്റ് കണ്‍വീനര്‍ ജേക്കബ്  ജോണ്‍ ലോഗോ പ്രകാശനം ചെയ്തു. അടൂര്‍ ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ.നിഷാദ്, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ വി.ഹരികുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പരിപാടിയുടെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തില്‍ പന്തളം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥി റീബാ ബെന്നി വിജയിയായി.                

 

date