Skip to main content

കുട്ടികളുടെ സമഗ്ര വികസനം സ്ഥാപനങ്ങള്‍  ഉറപ്പുവരുത്തണം:  വീണാ ജോര്‍ജ് എംഎല്‍എ

കുട്ടികളുടെ സമഗ്ര വികസനം സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.  പത്തനംതിട്ട മണ്ണില്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ജില്ലാ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംഗമവും കലാ മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.  കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണമെന്നും നാടിന് നന്മ ചെയ്യുവാന്‍ കഴിയുന്ന യുവ പ്രതിഭകളാണ് കുട്ടികളെന്നും എം എല്‍ എ പറഞ്ഞു. 

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ തങ്കമണി നാണപ്പന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മെമ്പര്‍മാരായ സുരേഷ് കുമാര്‍, അഡ്വ. ദീപ ഹരി, അജിത കുമാരി, ജില്ലാ ശിശുക്ഷേമ ഓഫീസര്‍ നിതാ ദാസ്, ഐസി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സി.എസ് അജീഷ് കുമാര്‍, ഓര്‍ഫനേജ്  കണ്‍ട്രോള്‍ ബോര്‍ഡ് സംസ്ഥാന സെക്രട്ടറി തോമസ് വര്‍ഗീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റിലെ ഷാന്‍ രമേശ് ഗോപന്‍, ബിനി മറിയം ജേക്കബ്, നീതു പ്രസാദ്, എം.ആര്‍ രഞ്ജിത്, എലിസബത്ത് ജോസ്, സ്മിത പി രാജു, വാസ്തുവിദ്യ ഗുരുകുലം ചീഫ് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളം, ഗവ.ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ലതിക തുടങ്ങിയവര്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്ക് അഡീഷണല്‍ ജില്ലാ ജഡ്ജ് സാനു എം പണിക്കര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

 

 

 

 

date