Skip to main content

ശബരിമല തീര്‍ഥാടനം:28 ആംബുലന്‍സുകള്‍

 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യവിഭാഗത്തിന്റെ 26 ആംബുലന്‍സുകളാണ് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 15 ആംബുലന്‍സുകള്‍ നിലയ്ക്കലും പമ്പയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. പമ്പയില്‍ നിന്ന് ഏഴും നിലയ്ക്കലില്‍ നിന്ന് എട്ടും ആംബുലന്‍സുകളാണു സേവനം നടത്തുന്നത്.  ഇക്കൂട്ടത്തില്‍ മെഡിക്കല്‍ സൗകര്യങ്ങളോടുകൂടിയ നാല് 108 ആംബുലന്‍സുകളുടെ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാലു മിനിബസുകളുടെ സര്‍വീസും ഇവിടെ നിന്നു ലഭ്യമാണ്. നിലയ്ക്കലില്‍ നിന്നുള്ള എട്ട് ആംബുലന്‍സുകളില്‍ ഒന്ന് ഇലവുങ്കലില്‍ നിന്നാണ് സേവനം നടത്തുക. 

26 ആംബുലന്‍സുകളില്‍ ബാക്കിയുള്ള 11 എണ്ണ ത്തില്‍  എരുമേലിയില്‍ നിന്ന് നാലും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നു സാധാരണ ആംബുലന്‍സുകളും ഒരു 108 ആംബുലന്‍സും സേവനം നടത്തും. വടശേരിക്കര, പന്തളം, റാന്നി-പെരുനാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആംബുലന്‍സുകള്‍ വീതവും സേവനം നടത്തും.

കൂടാതെ സന്നിധാനത്ത് വനംവകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഓരോ ഓഫ് റോഡ് ആംബുലന്‍സ് സൗകര്യവും ഉണ്ട്.                 

 

date