Skip to main content

പമ്പയില്‍ 4000 പേര്‍ക്ക് വിരിവയ്ക്കാം

പമ്പയില്‍ പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് വിരിവയ്ക്കാനുള്ള താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചുണ്ട്. അന്നദാന മണ്ഡപത്തിന് സമീപമായി 1000 പേര്‍ക്ക് വിരി വയ്ക്കാവുന്ന താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു. ത്രിവേണി പാലം മുതല്‍ ഗണപതി ക്ഷേത്രം വരെ താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു. തീര്‍ഥാടകര്‍ക്ക് പമ്പ മുതല്‍ മരക്കൂട്ടം വരെ ഓക്‌സിജന്‍ പാര്‍ലര്‍ സൗകര്യം ഉള്‍പ്പെടെ 10 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 

മൂന്നു കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണമുണ്ട്. പമ്പയിലും നിലയ്ക്കലിലും ആര്‍.ഒ വാട്ടര്‍ പ്ലാന്റുകളില്‍ നിന്ന് കുടിവെള്ള വിതരണം നടത്തുന്നുണ്ട്. 340 ശൗചാലയങ്ങള്‍ പമ്പയില്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 35 ബയോ ശൗചാലയങ്ങളും 75 പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന 10 ബയോ മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. പുതിയതായി 66 ലേഡീസ് ടോയ്ലറ്റുകളുമുണ്ട്.              

 

 

date