Skip to main content

പ്രവര്‍ത്തന മൂലധന വായ്പ അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പനശാലകള്‍ വിപുലീകരിക്കുന്നതിന് പ്രവര്‍ത്തനമൂലധന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമായിരിക്കണം.  സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ലൈസന്‍സും ടാക്‌സ് രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.  വാര്‍ഷിക കുടുംബ വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്.  പ്രായം 60 വയസില്‍ കവിയരുത്. അവസാന തീയതി നവംബര്‍ 30.  വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍ 20.  വിവരങ്ങള്‍ക്ക് ഫോണ്‍ 04936 202869.

date