Skip to main content
അറുപത്തി മൂന്നാമത്  സ് കൂള്‍  കായികോത്സവം കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

കായികരംഗത്ത് കേരളം ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി ഇ പി ജയരാജന്‍ 63ാമത് കേരള സ്‌കൂള്‍ കായികോത്സവത്തിനു തുടക്കമായി

ഒളിമ്പിക്‌സില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് കായിക കേരളമെന്ന് കായിക വ്യവസായ - വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള കുതിച്ചു ചാട്ടമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാങ്ങാട് കണ്ണൂര്‍ സര്‍വകലാശാല  സിന്തറ്റിക് സ്റ്റേഡിയത്തില്‍  അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനതലത്തില്‍ ഒന്നാമത് എത്തുന്ന വിദ്യാലയങ്ങള്‍ക്ക് 3 ലക്ഷം രൂപ കായിക വകുപ്പു നല്‍കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2 ലക്ഷം, 1 ലക്ഷം രൂപയും നല്‍കും. കായിക രംഗത്ത് നേട്ടം കൈവരിച്ച, ജോലി ലഭിക്കാത്ത കായിക പ്രതിഭകള്‍ക്ക് വിവിധ മേഖലകളിലായി സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.  സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് മാത്രമെ കേരളത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയുള്ളുവെന്ന് മന്ത്രി ഉറപ്പുനല്‍കി. പാലായില്‍ കായിക മേളക്കിടെ ജീവന്‍ പൊലിഞ്ഞ അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കും എന്നും സംഘാടകരുടെ അശ്രദ്ധയാണ് അഫീല്‍ ജോണ്‍സണിന്റെ ദാരുണാന്ത്യത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് അദ്ഭുഭുതാവഹമായ മികവിലേക്കാണ് കേരളത്തിന്റെ കായികരംഗം ഉയര്‍ന്നതെന്നും എല്ലാ കായിക ഇനങ്ങളിലും ലോക നിലവാരം തന്നെയാണ് കേരളം ലക്ഷ്യമിടുന്നതെന്നും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പിന്തുണയാണ് കായികരംഗത്ത് നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റമറ്റ രീതിയിലുള്ള മികച്ച പ്രര്‍ത്തനങ്ങളിലൂടെ കേരളം കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളിലെ കായിക, കല, ശാസ്ത്ര മേളകള്‍ക്കു തുടര്‍ച്ച ഇല്ല എന്ന പരാതികള്‍ക്കു പരിഹാരമായെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസി രവീന്ദ്രനാഥ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇമേഖലകളിലെ പ്രതിഭകളെ കണ്ടെത്തുകയും ലോകനിലവാരത്തിലേക്ക് അവരെ ഉയര്‍ത്താനുള്ള പ്രോത്സാഹനം സര്‍ക്കാര്‍ നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കായിക വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ പുതിയ കായിക സംസ്‌കാരം വളരുകയാണെന്നും മികച്ച നിലവാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നുകഴിഞ്ഞവെന്നും മുഖ്യ പ്രഭാഷണ
ത്തില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  പറഞ്ഞു.

ഒളിമ്പ്യന്മാരായ പി ടി ഉഷ, മേഴ്‌സികുട്ടന്‍, ടിന്റു ലൂക്ക,  എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കായികമേളയുടെ റവന്യു ജില്ല സെക്രട്ടറിമാരെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ആദരിച്ചു. ലോഗോ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് ശശികലക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. എം എല്‍ എ മാരായ ടി വി രാജേഷ്, സി കൃഷ്ണന്‍,  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മേഴ്‌സികുട്ടന്‍,  വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്,  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  പ്രസിഡന്റ് കെ കെ പവിത്രന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ഡോ ചാക്കോ ജോസഫ്, സര്‍വകലശാല ഭരണസമിതി അംഗങ്ങള്‍, സ്വയംഭരണ വകുപ്പ് അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് മേധാവികള്‍, കമ്മറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

14 ജില്ലകളില്‍ നിന്നെത്തിയ പ്രതിഭകള്‍ അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. കായിക മന്ത്രി ഇ പി ജയരാജന്‍ സല്യൂട്ട് സ്വീകരിച്ചു. കൗമാര കായിക സ്വപ്നങ്ങളെ ആവാഹിച്ച ദീപശിഖ കേരളത്തിന്റെ ദേശീയ താരങ്ങളില്‍ നിന്നും ഏറ്റുവാങ്ങി   ടിന്റു ലൂക്ക ് മേള നഗരയില്‍ തെളിയിച്ചതോടെ നാലു ദിനം നീളുന്ന കായിക പോരാട്ടങ്ങള്‍ക്ക് പ്രാപ്രൗഡമായ തുടക്കമായി. ഒന്നരപ്പതിറ്റാ
ണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാന സ്‌കൂള്‍ കായിക മേള കണ്ണൂരില്‍ എത്തുന്നത്.നാലുനാള്‍ നീളുന്ന കായിക മാമാങ്കത്തില്‍ 1904 കായിക പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ആറു വിഭാഗങ്ങളിലായി 98 ഇനം മത്സരങ്ങള്‍ക്ക് മാങ്ങാട്ടു പറമ്പിലെ സര്‍വകലാശാല സ്റ്റേഡിയം സാക്ഷിയാകും.

date