Skip to main content

ഉജ്ജീവന വായ്പ്പാ പദ്ധതി; 12.5 ലക്ഷം രൂപ സബ്‌സിഡി കൈമാറി

ഉജ്ജീവന വായ്പ പദ്ധതി പ്രകാരം ജില്ലയിലെ കര്‍ഷകരും ചെറുകിട സംരംഭകരും എടുത്ത വായ്പ്പയ്ക്കുള്ള താങ്ങ് പലിശ വ്യവസായ,കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ കൈമാറി. കണ്ണൂര്‍  ജില്ലാ സഹകരണ ബാങ്ക്, ശ്രീകണ്ഠപുരം സായാഹ്ന ബ്രാഞ്ച് ഉജ്ജീവന പദ്ധതി പ്രകാരം 10 സംരംഭകര്‍ക്കാണ്് അഞ്ച് ലക്ഷം രൂപ വീതം വായ്പ്പ അനുവദിച്ചത്. സബ്‌സിഡി ആനുകൂല്യമായി 1,25,000 രൂപാ വീതം അനുവദിക്കുന്നതിന് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിനും ശ്രീകണ്ഠപുരം ഈവനിംഗ് ബ്രാഞ്ചിനും 12,50,000 രൂപയാണ് അനുവദിച്ചത്. ജില്ലാ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജനില്‍ നിന്നും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ പി ശശികുമാര്‍ ചെക്ക് ഏറ്റുവാങ്ങി.
കഴിഞ്ഞ വര്‍ഷത്തെ-2018 പ്രളയത്തില്‍ ജീവനോപാധി നഷ്ടപെട്ട ക്ഷീര, പൗള്‍ട്രി, തേനീച്ച, അലങ്കാര പക്ഷി കര്‍ഷകര്‍, സൂക്ഷ്മ ചെറുകിട, ഇടത്തരം വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന സംരംഭകര്‍ എന്നിവര്‍ക്ക് അവരുടെ ജീവനോപാധി പുനരുജ്ജീവിപ്പിക്കുന്നതിനായാണ്  ഉജ്ജീവന വായ്പ പദ്ധതി പ്രകാരം വായ്പ്പ അനുവദിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ കെ രാഗേഷ് എം പി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇപി മേഴ്‌സി, ഗെയില്‍ സീനിയര്‍ മാനേജര്‍ സയിദ് സിറാജുദ്ദീന്‍, ഗെയില്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ പി ഡി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.  

date