Skip to main content

മാലിന്യ സംസ്‌ക്കരണത്തില്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാവണം ജില്ലാ കലക്ടര്‍

മാലിന്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരുന്നതിന്  വിദ്യാര്‍ഥികള്‍ മാതൃകയാവണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശിച്ചു. ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായി ഹരിത വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറക്കുക, പുനരുപയോഗിക്കുക, പന:ചംക്രമണം ചെയ്യുക എന്നതില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് മാലിന്യം കുറക്കുക എന്നതിനാണ്.  മാലിന്യം കുമിഞ്ഞുകൂടിയതിനുശേഷമല്ല കുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും  അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു.  
ജില്ലാ റവന്യൂ സ്‌കൂള്‍ കലോല്‍സവം പൂര്‍ണ്ണമായും ഹരിതപെരുമാറ്റചട്ടം പകാരം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 120 വിദ്യാര്‍ഥികളാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനത്തില്‍  പങ്കെടുത്തത്.  ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി കണ്‍വീനര്‍ കെ റിയാസ്, ജില്ലാശുചിത്വമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ അജയകുമാര്‍ കെ ആര്‍ പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date