Skip to main content

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ സജ്ജം

സന്നിധാനത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യം പ്രവര്‍ത്തനസജ്ജമായി.സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ആര്‍ അഭിലാഷ്, സ്റ്റേഷന്‍ ഓഫീസര്‍ എസ് ഗോപന്‍ എന്നിവരുടെ നേതൃത്വത്തില്‍ 66 അംഗ ആദ്യ സംഘമാണ് ഇന്നലെ ചുമതലയേറ്റത്. സന്നിധാനത്ത് കണ്‍ട്രോള്‍ റൂം, ഭസ്മക്കുളം, തിരുമുറ്റം, മാളികപ്പുറം, പാണ്ടിത്താവളം, കൊപ്രാക്കളം , കെ.എസ് ഇ.ബി, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം എന്നിവിടങ്ങളിലായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഫോണ്‍: 101 കൂടാതെ 04735 202033 .

 

date