Skip to main content

അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ്ങ് സൗജന്യം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷേമ നിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്കും സൗജന്യമായി മസ്റ്ററിങ്ങ് ചെയ്യുന്നതിന് ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സംവിധാനം ഏര്‍പ്പെടുത്തിയതായി അക്ഷയ പദ്ധതി മാനേജര്‍ അറിയിച്ചു. കിടപ്പു രോഗികള്‍ക്ക് വീട്ടില്‍ മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. അക്ഷയ പ്രതിനിധികള്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വീടുകളിലെത്തി ഇവര്‍ക്ക് മസ്റ്ററിങ്ങ് ചെയ്തു നല്‍കും. വീട്ടില്‍ സേവനം ആവശ്യമുള്ളവരുടെ  വിവരങ്ങള്‍ ബന്ധുക്കള്‍ നവംബര്‍ 29 നകം അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം.

date