Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി 20ന്

പ്രവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിന്  രൂപീകരിച്ചിട്ടുള്ള ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം  നവംബര്‍ 20 ന് കളക്ട്രേറ്റില്‍  ചേരും. രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന യോഗത്തില്‍ കളക്ടര്‍ പി.കെ.സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. കമ്മിറ്റിയില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍:0481 2560282

date