Skip to main content

ജില്ലാ കേരളോത്സവത്തില്‍ മത്സരിക്കുന്നതിന് അപേക്ഷിക്കാം

ജില്ലാ കേരളോത്സവത്തില്‍ വായ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി,  കഥക്, ഒഡീസ്സി, സിത്താര്‍, വീണ, ഗിത്താര്‍, ഹാര്‍മോണിയം (ലൈറ്റ്), ഫ്ളൂട്ട് എന്നീ ഇനങ്ങളില്‍ മത്സരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2019 ജനൂവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായിരിക്കണം. അപേക്ഷകള്‍ നവംബര്‍ 19 വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്ത് ഓഫീസിലോ ജില്ലാ യുവജനക്ഷേമ ബോര്‍ഡ് ഓഫീസിലോ നല്‍കണം. നവംബര്‍ 22, 23, 24 തീയതികളില്‍ കാഞ്ഞിരപ്പള്ളിയിലാണ് ജില്ലാ കേരളോത്സവം നടക്കുന്നത്.  

date