Skip to main content

സ്നേഹിത കോളിംഗ് ബെല്‍  പദ്ധതി: ജില്ലാതല വാരാചരണത്തിന് തുടക്കം  

ഒറ്റയ്ക്കു താമസിക്കുന്ന സാമൂഹികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും നല്കുന്നതിന് കുടുംബശ്രീ നടപ്പാക്കുന്ന സ്നേഹിത കോളിംഗ് ബെല്‍  പദ്ധതി  വാരാചരണത്തിന്  തുടക്കമായി.  ഡോ. എന്‍. ജയരാജ് എം.എല്‍.എ  ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
വാഴൂര്‍ ഗ്രാമപഞ്ചായത്തുഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  പ്രൊഫ. എസ്. പുഷ്ക്കലാ ദേവി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം മാനേജര്‍ ഉഷാദേവി ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. എം ജോണ്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് സെക്രട്ടറി എം. സൗമ്യ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സന്‍ സിന്ധു ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

വാരാചരണത്തോടനുബന്ധിച്ച് എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തും. 

date