Skip to main content

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കും, ഭക്ഷണ പരിശോധനാ സംയുക്ത സ്്ക്വാഡ് ഒരാഴ്്ചക്കകം

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കും. റവന്യു, പോലീസ്, ആരോഗ്യ വകുപ്പ്്, തദ്ദേശ ഭരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച്് സംയുക്ത ഭക്ഷണ പരിശോധന നടത്താനും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ കൂടിയ യോഗം തീരുമാനിച്ചു.  നിലവില്‍ മൂന്നാറിലും തേക്കടിയിലും 15 ടൂറിസം പോലീസുകാരാണ് ഉള്ളത്. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്ന്യസിക്കും. വാഗമണ്‍, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളിലുള്ള ഔട്ട് പോസ്റ്റുകളില്‍ ടൂറിസം പോലീസിന്റെ  മുഴുവന്‍ സമയ സേവനം ലഭ്യമാക്കും.  പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും തീരുമാനമായി.
കൂടുതല്‍  തിരിക്കുള്ള സമയങ്ങളില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണ വിതരണം, അനധികൃത സഫാരി, റൈഡ് എന്നിവ നിയന്ത്രിക്കുന്നതിന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രജിസ്ട്രേഷന്‍ കര്‍ശനമാക്കും. വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന ഉടന്‍ ആരംഭിക്കും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സഞ്ചാരികളെ താമസിപ്പിക്കുന്നത് നിയമ വിരുദ്ധമായികണക്കാക്കി നടപടി സ്വീകരിക്കും. വഴിയരികില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണവും മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനവും  ഏര്‍പ്പെടുത്തുവാനും യോഗം തീരുമാനിച്ചു. ടൂറിസ്റ്റ്്് സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്‍് കൊച്ചിത്രേസ്സ്യ പൗലോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി.എ ആന്റണി, ജിയോളജിസ്റ്റ് ഡോ.ബി അജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ റോയ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date