Skip to main content

ഡോക്യുമെന്ററി പ്രദര്‍ശനവും ക്വിസ് മത്സരവും നടത്തി

മഹാത്മാഗാന്ധിയുടെ 150-ാം ജ•വാര്‍ഷികത്തോടനുബന്ധിച്ച് തൊടുപുഴ ഫിലിം സൊസൈറ്റി തയ്യാറാക്കിയ 'റിമംബറിംഗ് മഹാത്മാ' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും ഇടുക്കി ഡയറ്റില്‍ നടന്നു. മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ദര്‍ശനങ്ങളേയും ഇന്നത്തെ  തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ഫിലിം സൊസൈറ്റിയുടെ ഉപഹാരങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സോമരാജന്‍ വിതരണം ചെയ്തു. ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രന്‍, എന്‍. രവീന്ദ്രന്‍, അശോകന്‍, വിദ്യാര്‍ത്ഥി പ്രതിനിധി മെഹ്റു എന്നിവര്‍ സംസാരിച്ചു.
 

date