Skip to main content

പെന്‍ഷന്‍ ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

സാമൂഹ്യ സുരക്ഷാ  പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി പെന്‍ഷന്‍ വാങ്ങാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്ക്റ്റ്് ഹാജരാക്കണം. കണ്ണ് അല്ലെങ്കില്‍ വിരലടയാളം  സ്വീകരിച്ചാണ്  ഇതു ചെയ്യുന്നത്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തില്‍ നിന്നും സൗജന്യമായി  സാക്ഷ്യപത്രം വാങ്ങാം. പെന്‍ഷന്‍ വാങ്ങുന്നവര്‍ മരണപെട്ടതിനും ശേഷവും അത് മറച്ചു വെച്ച് കുടുംബാംഗങ്ങള്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന അവസ്ഥ നിലനില്ക്കുന്നത് തടയുന്നതിനാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ ഉള്ളവരാണ് ഇതു മേടിക്കേണ്ടത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ നവംബര്‍ 13 മുതലും പഞ്ചായത്തില്‍ നിന്നും പെന്‍ഷന്‍ കൈപറ്റുന്നവര്‍ക്ക് നവംബര്‍ 18 മുതലും അക്ഷയയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്  ലഭിക്കും. നവംബര്‍  30  ആണ് അവസാന തിയതി. അക്ഷയയില്‍  എത്താന്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍   തദേശസ്വയംഭരണ സെക്രട്ടറിയെ അറിയിക്കുകയും അവര്‍ക്കായി ഡിസംബര്‍ 1 മുതല്‍ 5 വരെ  അക്ഷയ പ്രതിനിധി സൗജന്യമായി വീട്ടില്‍ എത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും.  അക്ഷയയില്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു.

date