Skip to main content
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപരാജീവ് നിര്‍വ്വഹിക്കുന്നു.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറിതൈകള്‍ വിതരണം ചെയ്തു

അടിമാലി ഗ്രാമപഞ്ചായത്തിനു കീഴിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. 2019 - 20 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി  ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ്്  പച്ചക്കറിത്തൈകള്‍ വിതരണം നടത്തിയത്.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വീട്ടാവശ്യങ്ങള്‍ക്കായി സ്വയം പച്ചക്കറികള്‍ ഉദ്പാദിപ്പിക്കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ജൈവ കൃഷിരീതി സ്വീകരിച്ച് മാതൃകാപരമായ തോട്ടങ്ങള്‍ നിര്‍മ്മിക്കാനാണ് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.വഴുതന,ക്യാബേജ്, തക്കാളി,പച്ചമുളക് തുടങ്ങി വിവിധ പച്ചക്കറി ഇനങ്ങളുടെ തൈകള്‍ പദ്ധതിയിലൂടെ വിതരണം ചെയ്തു.അടിമാലിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി വര്‍ഗീസ്,പഞ്ചായത്ത് ഭരണസമതി അംഗങ്ങളായ മേരി യോക്കോബ്, ഇ.പി ജോര്‍ജ്, ബിനു ചോപ്ര, കൃഷി ഓഫീസര്‍ ഇ.കെ ഷാജി,ജീവനക്കാരായ എന്‍. ഉമേഷ്, ദീപമോള്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date