Skip to main content

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി അടിമാലിയില്‍ നടത്തി. പദ്ധതി വിജയകരമായി നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളായിരുന്നു പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്്.അടിമാലി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന തൊഴിലുറപ്പ് മിഷനും കിലയും സംയുക്തമായി  സംഘടിപ്പിച്ച് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കില റിസോഴ്സ് പേഴ്സണ്‍ ബേബി, വി എം പരീത് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.തൊഴിലുറപ്പ് പദ്ധതിയില്‍ മേറ്റുമാരുടെ ഉത്തരവാദിത്വം,ഏറ്റെടുക്കേണ്ട തൊഴിലുകള്‍, തൊഴില്‍ദിനങ്ങളുടെ പൂര്‍ത്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ മേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏകദിന പരിശീലനം പൂര്‍ത്തിയാക്കിയ മേറ്റുമാര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങള്‍ വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ അടിമാലി ബ്ലോക്കിന് കീഴില്‍ വരുന്ന വിവിധ പഞ്ചായത്തുകളില്‍ നിന്നുമുള്ള മേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date