Skip to main content

പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പ

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തന മൂലധന വായ്പ നല്‍കാന്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ്  കവിയാന്‍ പാടില്ല.  അപേക്ഷകനോ ഭാര്യയോ/ ഭര്‍ത്താവോ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പക്ക്  ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ നവംബര്‍ 30നകം ലഭിക്കണം.

date