Skip to main content

അംഗ പരിമിതർക്കുള്ള സഹായ ഉപകരണ വിതരണം ഇന്ന് (16 )

 

ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ അംഗ പരിമിതർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന് (16)   രാവിലെ 10ന് നെടുംകണ്ടം പഞ്ചായത്തു  കമ്യുണിറ്റി ഹാളിൽ വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. അസ്ഥി, ശ്രവണ വൈകല്യം, പൊതു വിഭാഗങ്ങളിലായി 369 പേർക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യും.  മാർച്ച് രണ്ടിന് നടത്തിയ പരിശോധനാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗുണഭോക്താക്കൾ. ഇലക്ട്രിക് വീൽ ചെയറുകൾ, മുച്ചക്ര വാഹനങ്ങൾ, ഓർത്തോ കിറ്റുകൾ തുടങ്ങിയവയാണ് മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്.

date